ഭരത്പൂർ (രാജസ്ഥാൻ): രാജസ്ഥാനിലെ ഭരത്പൂരിൽ മോഷ്‌ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ ട്രക്കിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ ട്രക്ക് ഡ്രൈവർ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഏകദേശം ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് കണ്ടെടുത്തത്.
മോഷ്‌ടിച്ച ഒന്നരക്കോടിയോളം രൂപയുടെ മൊബൈൽ ഫോണുകൾ കണ്ടെത്തി; 6 പേർ അറസ്റ്റിൽ
മോഷ്‌ടിച്ച 400ലധികം മൊബൈൽ ഫോണുകൾ ട്രക്കിന്‍റെ ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു
മോഷ്‌ടിക്കപ്പെട്ട ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കണ്ടെത്തി; ആറ് പേർ അറസ്റ്റിൽ
ഒരു കാറിന് അകമ്പടി പോയിരുന്ന ട്രക്കിൽ നിന്നാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. മോഷ്‌ടിച്ച 400ലധികം മൊബൈൽ ഫോണുകൾ ട്രക്കിന്‍റെ ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ട്രക്കിൽ നിന്ന് മൊബൈലുകൾ കണ്ടെടുത്തത്.
ബിലാസ്‌പൂരിൽ നിന്ന് ഹൈദരാബാദിലേക്ക് മൊബൈൽ ഫോണുകൾ അയക്കുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.