കേരളം

kerala

ETV Bharat / crime

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ ഉലക്ക കൊണ്ടടിച്ച് കൊലപ്പെടുത്തി - murder

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം ആവശ്യപ്പെട്ടുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ എത്തുകയായിരുന്നു

son killed mother  മകന്‍ അമ്മയെ കൊലപ്പെടുത്തി  ജോഗുലാമ്പ ഗഡ്‌വാള്‍ ജില്ല  murder  murder in jogulamba district
മകന്‍ അമ്മയെ കൊലപ്പെടുത്തി

By

Published : Mar 26, 2022, 3:25 PM IST

ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. തെലങ്കാന ജോഗുലാമ്പ ഗഡ്‌വാള്‍ ജില്ലയിലെ ശേരിപ്പള്ളി ഗ്രാമത്തില്‍ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. മകൻ മഹേഷ് പൊലീസ് പിടിയിലായി.

ചൊവ്വാഴ്‌ചയാണ് സംഭവം. മൊബെല്‍ ഫോണ്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ മകന്‍ ഉലക്ക കൊണ്ട് മാതാവ് ലക്ഷ്‌മിയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു.

Also read: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ

ഇവരുടെ ഇളയ മകന്‍ കാറിന്‍റെ ചില്ലുകൾ തകർത്ത് രണ്ട് പേർക്ക് പരിക്കേൽപ്പിച്ച കേസിൽ പൊലീസ് പിടിയിലായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. ഭര്‍ത്താവ് വെങ്കിടേശ്വരലുവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൊല്ലപ്പെട്ട ലക്ഷ്‌മിയാണ് വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്. ഇന്‍റര്‍മീഡിയേറ്റ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കൂലിപ്പണി ചെയ്‌തുവരുകയായിരുന്നു മഹേഷ്.

ABOUT THE AUTHOR

...view details