റാഞ്ചി (ജാര്‍ഖണ്ഡ്): മകനും ഭാര്യയും ചേര്‍ന്ന് വൃദ്ധയായ അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡ് സറൈകലയിലെ ആദിത്യപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ താമസിക്കുന്ന കനറ ബാങ്ക് മാനേജര്‍ പ്രീതം കുമാറും ഭാര്യ രേണുവും ചേര്‍ന്നാണ് കമല ദേവിയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. പരിക്കുകളോടെ കമല ദേവിയെ ഇരുവരും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.
മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തി, തുടര്‍ന്ന് ഒളിവില്‍, ഒടുവില്‍ പിടിയില്‍ - കമലാദേവി
ജാര്‍ഖണ്ഡിലെ സറൈകലയില്‍ ബാങ്ക് ജീവനക്കാരനായ മകനും ഭാര്യയും ചേര്‍ന്ന് വൃദ്ധയായ മാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ഒളിവില്‍ കഴിയുന്നതിനിടെ പൊലീസ് പിടിയിലായി
ആശുപത്രിയില്‍ വച്ച് കമല ദേവി മരിച്ചു. പിന്നീട് മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ് തെരച്ചില്‍ ആരംഭിച്ചു. അന്വേഷണത്തിനിടെ പ്രതികളായ പ്രീതം കുമാറിനെയും ഭാര്യ രേണുവിനെയും ജംഷഡ്‌പൂരില്‍ ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്തതായി ആദിത്യപൂർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് രജൻ കുമാർ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കമല ദേവിയുടെ ശരീരത്തില്‍ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കേസിൽ സമയോചിതമായ നടപടി സ്വീകരിച്ചതിന് ജെഡിയു നേതാവ് ശാരദാദേവിയും മുൻ കൗൺസിലർ സുധീർ ചൗധരിയും പൊലീസിനെ അഭിനന്ദിച്ചു.