കാസർകോട് : നീലേശ്വരം പരപ്പയിൽ ഒരു മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. പൊതുയിടത്തിനോട് മാറി കാടുപിടിച്ചു കിടന്ന പ്രദേശത്താണ് അസ്ഥികൂടം കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ വസ്‌ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം മുമ്പ് അമ്പലത്തറ സ്റ്റേഷൻ പരിധിയിൽ നിന്നും വയോധികനെ കാണാതായതായി പരാതി ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ അസ്ഥികൂടമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
കാടുപിടിച്ച പ്രദേശത്ത് അസ്ഥികൂടം; തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന - Kasargod Latest News
അസ്ഥികൂടിത്തിനരികില്‍ കീറിപ്പറിഞ്ഞ നിലയില്‍ വസ്‌ത്രങ്ങളും കണ്ടെത്തി.
Also Read: നിരോധിച്ച നോട്ട് മാറ്റി നൽകിയില്ല; യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച 12 പേർ അറസ്‌റ്റിൽ
എന്നാല്‍ മകനും ബന്ധുക്കളും സ്ഥലതെത്തി പരിശോധിച്ചെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാസർകോട് നിന്നും ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് വ്യക്തമാക്കി.