കേരളം

kerala

ETV Bharat / crime

പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തുള്‍പ്പടെ ആറ് പേര്‍ പിടിയില്‍ - national news updates

മഹാരാഷ്‌ട്രയിലെ ചൗളിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ആറ് പേരെ പൊലീസ് പിടികൂടി

Six people arrested in Gang rape in Maharashtra  Gang rape case in Maharashtra  vGang rape case  rape case  പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  മഹാരാഷ്‌ട്രയിലെ ചാളി  മഹാരാഷ്‌ട്രയിലെ ചൗളി  മുംബൈ വാര്‍ത്തകള്‍  മുംബൈ പുതിയ വാര്‍ത്തകള്‍
പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

By

Published : Dec 24, 2022, 9:40 PM IST

മുംബൈ :മഹാരാഷ്‌ട്രയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പടെ ആറ് പേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്താണ്.

വെള്ളിയാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയായ സുഹൃത്തിനൊപ്പം ചൗളിലെ മറ്റൊരു സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായത്. രാത്രിയില്‍ പെണ്‍കുട്ടിയുടെ നിലവിളി കേട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു. കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും ഡോംഗ്രിയിലെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details