കേരളം

kerala

ETV Bharat / crime

ഗുജറാത്തിലെ പ്രശസ്‌ത ഗായിക വൈശാലിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി - singer Vaishali Balsara

വൽസാദ് ജില്ലയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്‌ച ഗായിക വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായി ഭർത്താവ് ഹിതേഷ് ബൽസാര പൊലീസിൽ പരാതി നൽകിയിരുന്നു.

singer Vaishali found Dead in the car  ഗായിക വൈശാലിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി  വൈശാലി ബൽസാര  ഹിതേഷ് ബൽസാര  famous singer death at gujrat  national news  Gujrat crime news  singer Vaishali Balsara  Hitesh Balsara
പ്രശസ്‌ത ഗായിക വൈശാലിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Aug 29, 2022, 10:03 AM IST

ഗാന്ധിനഗർ: പ്രശസ്‌ത ഗായിക വൈശാലി ബൽസാര മരിച്ചനിലയിൽ. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ പർദി താലൂക്കിലെ പർ നദിയുടെ തീരത്ത് കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നേരം കാർ പുഴയോരത്ത് സംശയാസ്‌പദമായ രീതിയിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയാലാണ് കാറിന്‍റെ പുറകുവശത്തെ ഫൂട്ട് റാക്കിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഗായികയെ തിരിച്ചറിഞ്ഞു. ലോക്കൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി.

ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഇതുവരെയും വ്യക്തമല്ല. വൽസാദിലെ പ്രശസ്‌ത ഗായികയാണ് ബൽസാര. ഭർത്താവ് ഹിതേഷ് ബൽസാരയും ഗായകനാണ്. ശനിയാഴ്‌ച രാത്രി രണ്ട് മണിയോടെ വൈശാലി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായി ഹിതേഷ് ബൽസാര പൊലീസിൽ പരാതി നൽകിയിരുന്നു.

പിന്നീട് ഞായറാഴ്‌ച പാർദിക്ക് സമീപം പാർക്ക് ചെയ്‌തിരുന്ന കാറിൽ വൈശാലിയുടെ മൃതദേഹം കണ്ടെത്തികയാണ് ഉണ്ടായത്. ദുരൂഹസാഹചര്യത്തിലുള്ള ഗായികയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ABOUT THE AUTHOR

...view details