പട്‌ന :ബിഹാറിൽ ഗായികയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. വെള്ളിയാഴ്‌ച അർധരാത്രി പട്‌നയിലെ രാമകൃഷ്‌ണ നഗറിലായിരുന്നു സംഭവം. രാംകൃഷ്‌ണനഗർ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജ്യോതി ബാബ പാതയിൽ നടന്ന വിവാഹ ചടങ്ങിലെ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ജെഹാനാബാദ് ജില്ലയിൽ നിന്നുള്ള ഗായികയാണ് കൂട്ടബലാത്സംഗത്തിനിരയായത്.
ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; മൂന്ന് പേർ അറസ്റ്റിൽ - പട്‌നയിൽ ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മൂന്ന് പേർ ചേർന്ന് യുവതിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
പട്‌നയിൽ ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ
മൂന്ന് പേർ ചേർന്ന് യുവതിയെ വേറെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഗായിക തൊട്ടടുത്ത മുറിയിലെത്തി വാതിലടച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്‌തു. ഇവരിൽ നിന്നും തോക്ക് കണ്ടെടുത്തു.
നേരത്തെ പരിചയമുള്ളവരാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് മാനവ്ജിത് സിങ് ധില്ലൺ പറഞ്ഞു.