കുളു (ഹിമാചൽ പ്രദേശ്): റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ സിംഗപ്പൂർ സ്വദേശി അറസ്റ്റിൽ. അലക്‌സാണ്ടർ ലി ജിയ എന്ന സിംഗപ്പൂർ സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയെ കുറിച്ച് സിംഗപ്പൂർ എംബസിക്കും വിവരം നൽകിയതായി പൊലീസ് അറിയിച്ചു.
റഷ്യൻ വംശജയായ യുവതി കുളുവിലെ ഉജി താഴ്‌വരയിൽ നിന്നുള്ള ഒരാളുമായി വിവാഹിതയാകുകയും ഇപ്പോൾ കുട്ടികളോടൊപ്പം താഴ്‌വരയിൽ താമസിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സിംഗപ്പൂർ പൗരനായ പ്രതി വിനോദ സഞ്ചാരിയായാണ് മണാലിയിൽ എത്തിയത്. മൂന്ന് ദിവസം മുൻപ് ഒരു ഹോട്ടലിൽ വെച്ച് യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.