പാലക്കാട് : ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ നിന്ന് 2.25 ലക്ഷം രൂപയുടെ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. ഉടമസ്ഥനില്ലാത്ത നിലയിൽ എട്ട് ബാഗുകളിലായി 346 കുപ്പികളാണ് കണ്ടെത്തിയത്. ആർപിഎഫ്, പട്ടാമ്പി എക്സൈസ് റേഞ്ച്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പാലക്കാട് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.
പ്ലാറ്റ്‌ഫോമില്‍ 8 ബാഗുകളിലായി 346 കുപ്പികള്‍ ; ഷൊർണൂരിൽ 2.25 ലക്ഷം രൂപയുടെ വിദേശമദ്യം പിടിച്ചു - crime
മദ്യക്കുപ്പികള്‍ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയില്‍
![പ്ലാറ്റ്‌ഫോമില്‍ 8 ബാഗുകളിലായി 346 കുപ്പികള്‍ ; ഷൊർണൂരിൽ 2.25 ലക്ഷം രൂപയുടെ വിദേശമദ്യം പിടിച്ചു വിദേശമദ്യം പിടികൂടി ഷൊര്‍ണൂര്‍ kerala crime indian railway](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14680129-185-14680129-1646820946352.jpg)
വിദേശമദ്യം പിടികൂടി
ഇത് ഏകദേശം152.34 ലിറ്റർ ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. വിപണിയിൽ ഇതിന് രണ്ടേകാൽ ലക്ഷം രൂപ വരെ വിലവരും. പിടിച്ചെടുത്ത മദ്യക്കുപ്പികൾ ആർപിഎഫ് എക്‌സൈസിന് കൈമാറിയിട്ടുണ്ട്.
ആർപിഎഫ് എസ്ഐ പി വി ഹരികുമാർ, എഎസ്ഐമാരായ വി ബാലകൃഷ്ണൻ, എം സതീഷ് കുമാർ, എസ് രാജേഷ് കുമാർ, പി അരവിന്ദാക്ഷൻ, എം ജി രാജഗോപാൽ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്‍റീവ് ഓഫിസർ രാജ്മോഹൻ, പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ഹരീഷ്, എക്സൈസ് പ്രിവന്‍റീവ് ഓഫിസർ കെ വസന്തകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.