പത്തനംതിട്ട :പത്തുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിന് 142 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപയും ശിക്ഷ വിധിച്ചു. തിരുവല്ല സ്വദേശി ആനന്ദനെയാണ് (41) ശിക്ഷിച്ചത്. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(പ്രിൻസിപ്പൽ പോക്സോ കോടതി ) ആണ് വിധി പ്രഖ്യാപിച്ചത്. 2019 മാര്‍ച്ച് 18നാണ് കേസിനാസ്‌പദമായ സംഭവം.
പോക്സോ കേസിൽ റെക്കോഡ് ശിക്ഷ;142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും - ലൈംഗിക അതിക്രമം
പ്രതി കുട്ടിയുടെയും കുടുംബത്തിന്‍റെയും കൂടെയാണ് താമസിച്ചിരുന്നത്. ഇയാള്‍ കുട്ടിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. തിരുവല്ല സ്വദേശി ആനന്ദനെയാണ് (41) ശിക്ഷിച്ചത്.
പോക്സോ കേസിൽ റെക്കോർഡ് ശിക്ഷ;142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും
പ്രതി കുട്ടിയുടെയും കുടുംബത്തിന്‍റെയും കൂടെയാണ് താമസിച്ചിരുന്നത്. ഇയാള്‍ കുട്ടിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കാണ് 5 ലക്ഷം രൂപ പിഴ ചുമത്തിയത്. പിഴയടക്കാതിരുന്നാല്‍ മൂന്ന് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ഹരിലാൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.