ഇടുക്കി:ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്. 2018ലാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്.
പെൺകുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാത്ത സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വിചാരണയ്‌ക്കിടെ കുട്ടിയുടെ അമ്മ കൂറുമാറിയിരുന്നതായി കേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് പറഞ്ഞു. അതിജീവിതയുടെയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി.