കോഴിക്കോട്:പുതുപ്പാടി കൊട്ടാരക്കോത്ത് യുവതിയെ വീട്ടിൽ കയറി കടന്നുപിടിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. നിർമാണ തൊഴിലാളിയായി ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാൾ സോനാപൂർ മാർസ സ്വദേശി അജ്‌മൽ ഹുസൈനാണ് (22) അറസ്റ്റിലായത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുടിവെള്ളം ചോദിച്ചെത്തി ലൈംഗികാതിക്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ - പുതുപ്പാടി കൊട്ടാരക്കോത്ത് യുവതിയെ കടന്നുപിടിക്കാൻ ശ്രമം
യുവതിയോട് കുടിവെള്ളം ചോദിച്ചെത്തിയ ഇയാൾ യുവതിയുടെ ദേഹത്ത് കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
കുടിവെള്ളം ചോദിച്ചെത്തി ലൈംഗികാതിക്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
യുവതിയോട് കുടിവെള്ളം ചോദിച്ചെത്തിയ ഇയാൾ യുവതിയുടെ ദേഹത്ത് കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ തടഞ്ഞുവെച്ച പ്രതിയെ താമരശ്ശേരി എസ്.ഐ വി.എസ് സനൂജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച അജ്‌മൽ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂടെയെത്തിയ പൊലീസുകാർ പിടികൂടി.
ALSO READ: സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ട ബലാൽസംഗം ചെയ്‌തു