കോഴിക്കോട് : ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് വനിത സെല്ലാണ് കണ്ണൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തത്. രണ്ടുവർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി നൽകിയ പരാതി.
പലതവണ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി ; കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്ത് പൊലീസ് - ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി
കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ കോഴിക്കോട് വനിത സെൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ കേസെടുത്തു
![പലതവണ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി ; കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്ത് പൊലീസ് kozhikode quasi muhammad koya thangal jamalullaily kozhikode quasi sexual assaualt case against kozhikode quasi കോഴിക്കോട് ഖാസി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മലപ്പുറം പരപ്പനങ്ങാടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16650798-thumbnail-3x2-quasi.jpg)
പരപ്പനങ്ങാടിയില്‍ വച്ച് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; കോഴിക്കോട് ഖാസിക്കെതിരെ പൊലീസ് കേസെടുത്തു
ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഭർത്താവുമായുള്ള പ്രശ്‌നം ഒത്തുതീർക്കാനാണ് മുപ്പത്തിമൂന്നുകാരിയായ സ്ത്രീ ഖാസിയെ സമീപിച്ചത്.
ബന്ധം വേർപെടുത്തി ഭർത്താവിൽ നിന്ന് ഒന്നര ലക്ഷം രൂപയും വാങ്ങിക്കൊടുത്ത ഖാസി തന്നോട് വിവാഹ അഭ്യർഥന നടത്തിയെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ചൊവ്വാഴ്‌ചകളില്‍ പരപ്പനങ്ങാടിയിലെത്തിയ തന്നെ പല തവണ ഖാസി പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്.