ഇടുക്കി: തൊടുപുഴയില്‍ ജോലി വാഗ്‌ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ, കുമാരമംഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാവാനുണ്ടെന്ന് പൊലീസ്.
ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം ആളുകള്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ പിതാവ് ചെറുപ്പത്തിലെ ഉപേക്ഷിച്ച് പോയതിനാല്‍ രോഗിയായ മാതാവിനൊപ്പമാണ് പെണ്‍ക്കുട്ടി താമസിച്ചിരുന്നത്. കുടുംബത്തിന്‍റെ നിര്‍ധനാവസ്ഥയറിയുന്ന കുമാരമംഗലം സ്വദേശി ബേബി ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് കുറിച്ചി സ്വദേശിയായ തങ്കച്ചനെ പരിചയപ്പെടുത്തുകയായിരുന്നു. തങ്കച്ചനായിരുന്നു കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് വിവിധയിടങ്ങളിലെത്തിച്ചും പീഡനങ്ങള്‍ക്കിരയാക്കുകയായിരുന്നു.