കൊല്ലം:ചടയമംഗലത്ത് ഏഴു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച 71കാരന്‍ അറസ്റ്റില്‍. നിലമേല്‍ കൈതോട് ഷംസുദ്ദീനെയാണ് ചടയ മംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്‌പദമായ സംഭവം. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം തെട്ടടുത്ത വീട്ടില്‍ കൂട്ടുക്കാരുമൊത്ത് കളി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ ഷംസുദ്ദീന്‍ അനുനയിപ്പിച്ച് കുറ്റിക്കാട്ടില്‍ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടി മാനസികവും ശാരീരികവുമായ അസ്വസഥതകള്‍ പ്രകടിപ്പിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.