കോഴിക്കോട്: അഞ്ച് വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ. അത്തോളി കൊടശ്ശേരി സ്വദേശി അബ്‌ദുൾ നാസറിനെയാണ് ഏലത്തൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌കൂളിൽ നടന്ന കൗൺസിലിങിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികൾ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ചൈൽഡ് ലൈനിന്‍റെ നിർദേശ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ അഞ്ച് കുട്ടികൾ സ്‌കൂളിൽ അധ്യാപകന്‍റെ പീഡനത്തിനിരയായതായി വ്യക്തമായത്.
ആണ്‍കുട്ടികളോട് അടുപ്പം സ്ഥാപിച്ച് പെണ്‍സുഹൃത്തുക്കളെ കെണിയിലാക്കി; അഞ്ച് വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ
ആൺകുട്ടികളെ ആദ്യം സുഹൃദ്‍വലയത്തിലാക്കിയ ശേഷം പെണ്‍സുഹൃത്തുക്കളെ കെണിയിലാക്കി അഞ്ച് വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തില്‍ കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി ഏലത്തൂർ പൊലീസ് പിടിയില്‍
ആണ്‍കുട്ടികളോട് അടുപ്പം സ്ഥാപിച്ച് പെണ്‍സുഹൃത്തുക്കളെ കെണിയിലാക്കി; അഞ്ച് വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ
മൂന്നാഴ്‌ചകൾക്ക് മുമ്പാണ് ഈ സംഭവം നടന്നത്. ആൺകുട്ടികളെ ആദ്യം സുഹൃദ്‍വലയത്തിലാക്കിയ ശേഷം ഇവരുടെ സുഹൃത്തുക്കളായ പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്‌തു എന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളിൽ വച്ച് തന്നെയാണ് ഇത്തരത്തിൽ പീഡനവും നടന്നിരിക്കുന്നത്. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. ഇക്കാര്യത്തിൽ കൂടുതൽ കുട്ടികളെ കൗൺസിലിങ് നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.
Last Updated : Nov 16, 2022, 7:54 PM IST