പട്യാല(പഞ്ചാബ്) : നഗരത്തിലെ ഷേരൻവാല ഗേറ്റിലുള്ള എസ്ബിഐ ബാങ്കിന്‍റെ പ്രധാന ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപയുമായി 11 വയസുകാരൻ മുങ്ങി. ചൊവ്വാഴ്‌ചയായിരുന്നു നടുക്കുന്ന സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
35 ലക്ഷം രൂപയുമായി മുങ്ങി 11 വയസുകാരൻ : വീഡിയോ പുറത്ത് - SBI bank robbery
പട്യാലയിൽ എസ്ബിഐ ബാങ്കിന്‍റെ പ്രധാന ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപയുമായി 11 വയസുകാരൻ കടന്നുകളഞ്ഞു ; ദൃശ്യങ്ങൾ പുറത്ത്
35 ലക്ഷം രൂപയുമായി 11 വയസുകാരൻ മുങ്ങി: ദൃശ്യങ്ങൾ സിസിടിവിയിൽ
ആർക്കും പ്രവേശനമില്ലാത്ത ഭാഗത്തേക്ക് കുട്ടി കടന്ന് ചെല്ലുകയും പണമെടുത്ത് കടന്നുകളയുകയുമായിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.