കേരളം

kerala

ETV Bharat / crime

റാന്നിയിൽ ഗർഭിണി തൂങ്ങിമരിച്ചു; ഭർത്താവ് റിമാൻഡിൽ

ആത്മഹത്യപ്രേരണ, സ്‌ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവ് അഖിലിനെ അറസ്‌റ്റ് ചെയ്‌തത്.

sanjima suicide case  six month pregnant women suicide pathanamthitta  Husband remanded sanjima suicide case  pegnant lady suicide at pathanamthitta ranni  സഞ്ചിമ തൂങ്ങി മരണം  പത്തനംതിട്ടയിൽ ഗർഭിണി തൂങ്ങിമരിച്ചു  റാന്നി മന്ദിരംപടി ഗർഭിണി തൂങ്ങിമരിച്ചു
sanjima suicide case six month pregnant women suicide pathanamthitta Husband remanded sanjima suicide case pegnant lady suicide at pathanamthitta ranni സഞ്ചിമ തൂങ്ങി മരണം പത്തനംതിട്ടയിൽ ഗർഭിണി തൂങ്ങിമരിച്ചു റാന്നി മന്ദിരംപടി ഗർഭിണി തൂങ്ങിമരിച്ചു

By

Published : Aug 3, 2022, 10:49 AM IST

പത്തനംതിട്ട: ആറ് മാസം ഗർഭിണിയായ പത്തൊൻപതുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ റിമാൻഡ് ചെയ്‌തു. റാന്നി മന്ദിരംപടി നാലുസെന്‍റ് കോളനിയില്‍ അച്ചു എന്നുവിളിക്കുന്ന സഞ്ചിമയാണ് തൂങ്ങിമരിച്ചത്. ഞായർ (31.07.22) രാവിലെ 10.30 നാണ് സംഭവം.

സഞ്ചിമയുടെ മരണത്തിൽ റാന്നി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. കസ്‌റ്റഡിയിലെടുത്ത ഭർത്താവ് അഖിൽ ആർ (26) ആണ് റിമാൻഡിലായത്. ആത്മഹത്യപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.

നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സഞ്ചിമയും അഖിലും ഒരുമിച്ചു വാടകയ്ക്ക് താമസിച്ചുവന്ന മന്ദിരം പടിയ്ക്ക് സമീപം നാലുസെന്‍റ് കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾ കൊണ്ട് കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവസമയം ഇയാൾ വീട്ടിലുണ്ടായിരുന്നു. ജനുവരിയിലാണ് ഇരുവരും ഒരുമിച്ചു താമസിച്ച് തുടങ്ങിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സഞ്ചിമ മരിക്കുന്ന ദിവസം രാവിലെയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ആറര മാസം ഗർഭിണിയായ യുവതിയെ അഖില്‍ കല്ലെടുത്തെറിയുകയും, വയറ്റിലെ കുഞ്ഞിനെ വേണ്ട, പൊയ് ചാകാൻ പറയുകയും ചെയ്‌തു. ഇതിലുണ്ടായ മനോവിഷമത്തിൽ യുവതി കിടപ്പുമുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അഖിൽ മുറിയിൽ കയറി സഞ്ചിമയെ കെട്ടറുത്ത്‌ താഴെയിട്ടെങ്കിലും, കഴുത്തിലെ കെട്ട് അഴിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ ശ്രമിച്ചില്ല. തുടർന്നാണ് മരണം സംഭവിച്ചത്. ഗർഭസ്ഥ ശിശുവും മരണപ്പെട്ടു. തുടർന്ന് റാന്നി തഹസീൽദാർ ഇൻക്വസ്‌റ്റ് നടത്തിയശേഷം, റാന്നി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടത്തി. സംഭവത്തിന്‌ ശേഷം പൊലീസ് അഖിലിനെ ചോദ്യം ചെയ്‌തു വിട്ടയച്ചിരുന്നു.

എന്നാൽ ഇന്നലെ വീണ്ടും പൊലീസ് ഇൻസ്‌പെക്‌ടർ എംആർ സുരേഷ് കുമാർ വിശദമായി ചോദ്യം ചെയ്യുകയും, പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഡോക്‌ടറുടെ ഔദ്യോഗിക മൊഴി അനുസരിച്ച് വകുപ്പുകൾ മാറ്റുകയായിരുന്നു.

തുടർന്ന് അഖിലിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. എസ്ഐ ഹരികുമാർ സികെ, എഎസ്ഐ മനോജ്‌, സിപിഓ ലിജു എന്നിവരാണ് അന്വേഷണം നടത്തിയത്.

ABOUT THE AUTHOR

...view details