കേരളം

kerala

ETV Bharat / crime

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; അറസ്റ്റിലായ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്ക് - അറസ്റ്റിലായ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്ക്

സഞ്ജിത്ത് എവിടെ പോകുന്നു, വീട്ടിൽ നിന്ന് എപ്പോൾ പുറത്തിറങ്ങും തുടങ്ങിയ കാര്യങ്ങൾ ജിഷാദ് കൃത്യമായി മനസിലാക്കിയിരുന്നു.

palakkad political murder  rss members killed by popular front members  rss leader srinivasan murder case  rss member sanjith murder case  culprits under custody in political murder case palakkad  ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്  അറസ്റ്റിലായ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്ക്  ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് കൈമാറുന്ന റിപ്പോർട്ടർ എന്നാണ് ജിഷാദിനെ പൊലീസ് സംഘം വിശേഷിപ്പിച്ചത്
ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് ; അറസ്റ്റിലായ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്ക്

By

Published : May 14, 2022, 3:02 PM IST

പാലക്കാട്:ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ ഫയർ ഫോഴ്‌സ് ജീവനക്കാരൻ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്കെന്ന് പൊലീസ്. സഞ്ജിത്തിന്‍റെ സഞ്ചാര പാത മനസിലാക്കുന്നതിലും യാത്ര വിവരങ്ങൾ ശേഖരിച്ചതിലും ജിഷാദിന് പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെ സഞ്ജിത്ത് വധക്കേസിലും പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

സഞ്ജിത്ത് എവിടെ പോകുന്നു, വീട്ടിൽ നിന്ന് എപ്പോൾ പുറത്തിറങ്ങും തുടങ്ങിയ കാര്യങ്ങൾ ജിഷാദ് കൃത്യമായി മനസിലാക്കി. സഞ്ജിത്ത് കൊല്ലപ്പെട്ട ദിവസവും ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസവും ജിഷാദ് പാലക്കാട് പുതുനഗരം ഭാഗത്തെ ആർഎസ്എസ് നേതാക്കളുടെ വീടുകൾ തേടി പോയെന്നും കണ്ടെത്തിയിട്ടുണ്ട്.

കൊടുവായൂർ സ്വദേശിയായ ജിഷാദ് കോങ്ങാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരനാണ്. 2017ലാണ് ഇയാൾ സർക്കാർ സർവീസിൽ ജോലിക്ക് കയറിയത്. പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരിൽ ഒരാളാണ് ഇയാളെന്നാണ് പൊലീസിന്‍റെ നിഗമനം. ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് കൈമാറുന്ന റിപ്പോർട്ടർ എന്നാണ് ജിഷാദിനെ പൊലീസ് സംഘം വിശേഷിപ്പിച്ചത്.

Also Read ഒറ്റമൂലി രഹസ്യം കണ്ടെത്താനായി കൊടിയ പീഡനം: ഒടുവില്‍ അരും കൊല

ABOUT THE AUTHOR

...view details