കേരളം

kerala

ETV Bharat / crime

ബൈക്ക് അപകടത്തില്‍പ്പെട്ടു ; 30 ലക്ഷത്തിന്‍റെ കള്ളപ്പണം പിടിച്ചെടുത്ത് പൊലീസ് - black money seized

കള്ളപ്പണം കടത്തുകയായിരുന്നയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ അപകടത്തില്‍പ്പെട്ടതാണ് പണം പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചത്

Unaccounted money seized in Kozhikode  കള്ളപ്പണം  crime news  ക്രൈം വാര്‍ത്തകള്‍  കുഴല്‍പ്പണം കടത്ത്  smuggling  കോഴിക്കോട് കള്ളപ്പണം പിടികൂടിയത്
ബൈക്കില്‍ കടത്തുകയായിരുന്ന കള്ളപ്പണം പൊലീസ് പിടികൂടി

By

Published : Oct 13, 2022, 4:51 PM IST

കോഴിക്കോട് :കുന്ദമംഗലത്ത്30 ലക്ഷത്തിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. കുന്ദമംഗലം എസ്ഐ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം പിടിച്ചെടുത്തത്. കള്ളപ്പണം കടത്തുകയായിരുന്ന വട്ടോളി സ്വദേശി ഫിജിൽ സലീം (24) സഞ്ചരിച്ച സ്‌കൂട്ടർ കുന്ദമംഗലം എംഎൽഎ റോഡില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

പരിക്കേറ്റ ഫിജിൽ സലീം ആശുപത്രിയിലേയ്ക്ക് പോകാൻ വിസമ്മതിച്ചത് നാട്ടുകാരില്‍ സംശയം ഉളവാക്കി. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപയുടെ കള്ളപ്പണം പിടിച്ചെടുക്കുകയായിരുന്നു.

പണം പലർക്കായി വിതരണം ചെയ്യാൻ ഏൽപ്പിച്ചതാണെന്ന് ഫിജിൽ സലീം പൊലീസിനോട് വെളിപ്പെടുത്തി. ഇയാളെ പൊലീസ് മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details