ഉദയ്‌പൂര്‍(രാജസ്ഥാന്‍) : സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തില്‍ കവര്‍ച്ച. ഉദയ്‌പൂര്‍ പ്രതാപ് നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന മണപ്പുറം ഗോൾഡ് ലോൺ ഓഫിസിലാണ് മുഖംമൂടി ധാരികളായ അഞ്ചുപേരടങ്ങിയ സംഘം മോഷണം നടത്തിയത്. ഇന്ന് (29.08.2022) രാവിലെ സ്ഥാപനം തുറന്നപ്പോള്‍ മുഖംമൂടിധാരികള്‍ അകത്ത് കടന്നതായും, ഇവര്‍ 24 കിലോയോളം വരുന്ന സ്വർണവും 11 ലക്ഷം രൂപയും തോക്ക് ചൂണ്ടി മോഷ്‌ടിക്കുകയുമായിരുന്നെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ചന്ദ്രശീൽ താക്കൂർ അറിയിച്ചു.
മുഖംമൂടി ധരിച്ചെത്തി തോക്കുചൂണ്ടി മോഷണം ; 24 കിലോയിലധികം സ്വര്‍ണവും 11 ലക്ഷം രൂപയും കൊള്ളയടിച്ചു - പൊലീസ്
രാജസ്ഥാനിലെ ഉദയ്‌പൂരിലുള്ള മണപ്പുറം ഫിനാന്‍സിന്‍റെ ശാഖയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്കുചൂണ്ടി 24 കിലോയിലധികം സ്വര്‍ണവും 11 ലക്ഷം രൂപയും കൊള്ളയടിച്ചു
മുഖംമൂടി ധരിച്ചെത്തി തോക്കു ചൂണ്ടി മോഷണം; 24 കിലോയിലധികം സ്വര്‍ണവും 11 ലക്ഷം രൂപയും കൊള്ളയടിച്ചു
വിവരമറിഞ്ഞയുടനെ പ്രതാപ് നഗർ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സിറ്റി എഎസ്പി ചന്ദ്രശീൽ താക്കൂറും സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. ദൃശ്യങ്ങൾ അടിസ്ഥാന തെളിവായി ഉപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കവർച്ച നടക്കുമ്പോഴുണ്ടായിരുന്ന ഓഫിസ് ജീവനക്കാരെയും മറ്റ് ആളുകളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതിനിടെ, നഗരത്തിലാകെ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.