എറണാകുളം: കോതമംഗലം നാടുകാണിക്ക് സമീപം യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ റോഡ് നിര്‍മാണത്തിലെ അപാകതയെന്ന് ആരോപണം. നാടുകാണി സ്വദേശി മനോജാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി എട്ടരയോടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാകാം അപകടം സംഭവിച്ചതെന്നാണ് സംശയം.
തോടിന് കുറികെയുള്ള വീതിയില്ലാത്ത റോഡിന് കൈവിരിയില്ലാത്തതും പ്രദേശത്ത് വഴിവിളക്കുകള്‍ പ്രവൃത്തിക്കാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. റോഡിന് കൈവരി ഇല്ലാത്തതിനെ തുടര്‍ന്ന് മനോജ് തോട്ടിലേക്ക് വീണ് മരിച്ചതാകാമെന്നും പ്രദേശവാസികള്‍ സംശയം പറഞ്ഞു.