കേരളം

kerala

ETV Bharat / crime

മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ മരിച്ച സംഭവം; ഭർതൃപീഡനം തെളിയിക്കുന്ന ശബ്‌ദരേഖ പുറത്ത്

ഭർത്താവിന്‍റെ പീഡനത്തെ സംബന്ധിച്ച് ശ്രുതി സഹോദരനോട് പറയുന്ന ശബ്‌ദരേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്

Ksd_kl1_journalist death voice record _7210525  reuters sub editor sruthi death case  malayali journalist found dead in bangalore  malayali journalist committed to suicide in bangalore  മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ മരിച്ച സംഭവം  മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ മരിച്ച സംഭവം ഭർതൃപീഡനം തെളിയിക്കുന്ന ശബ്‌ദരേഖ പുറത്ത്  ഭർത്താവിന്‍റെ പീഡനത്തെ സംബന്ധിച്ച് ശ്രുതി സഹോദരനോട് പറയുന്ന ശബ്‌ദരേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്
മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ മരിച്ച സംഭവം ; ഭർതൃപീഡനം തെളിയിക്കുന്ന ശബ്‌ദരേഖ പുറത്ത്

By

Published : May 29, 2022, 7:43 PM IST

കാസർകോട്: ബെംഗളൂരുവിലെ മലയാളി മാധ്യമപ്രവർത്തക ശ്രുതിയുടെ ദുരൂഹ മരണത്തിൽ ഭർതൃപീഡനം തെളിയിക്കുന്ന ശബ്‌ദരേഖ പുറത്ത്. ഭർത്താവിന്‍റെ പീഡനത്തെ സംബന്ധിച്ച് ശ്രുതി സഹോദരനോട് പറയുന്ന ശബ്‌ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. അതിനിടെ ഭര്‍ത്താവ് അനീഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി.

ശ്രുതി സഹോദരനുമായി സംസാരിക്കുന്ന ശബ്‌ദരേഖ

ശ്രുതിയുടെ മരണത്തില്‍ ബെംഗളൂരു പൊലീസിന്‍റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി കുടുംബം ആരോപിച്ചിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ഒളിവിൽപോയ ഭർത്താവ് കണ്ണൂർ സ്വദേശി അനീഷിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും, വനിതാകമ്മീഷനും ശ്രുതിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.

രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് സബ്എഡിറ്ററും കാസർകോട് സ്വദേശിനിയുമായ ശ്രുതിയെ മാർച്ച് ഇരുപതിനാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു.

വിവാഹത്തിന് ശേഷം പണത്തിനായി ശ്രുതിയെ അനീഷ് നിരന്തരമായി ശാരീരികമായും, മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. വൈറ്റ്‌ഫീൽഡ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Also Read മലയാളി മാധ്യമ പ്രവർത്തകയുടെ മരണം: പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് ബെംഗളൂരു പൊലീസ്

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details