പത്തനംതിട്ട :ആഢംബര വാഹനങ്ങള്‍ ഉള്‍പ്പടെ വാടകയ്‌ക്ക് എടുത്ത ശേഷം പണയം വച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയില്‍ ഷാജഹാനാണ് (40 ) അറസ്‌റ്റിലായത്. വര്‍ഷങ്ങളായി ആറന്മുളയില്‍ വിവിധ സ്‌ഥലങ്ങളില്‍ താമസിച്ചു കാററ്റിങ് സര്‍വീസും ഇന്‍സ്‌റ്റാള്‍മെന്‍റ് കച്ചവടവും നടത്തി വരികയായിരിന്നു പ്രതി.
ഇയാൾ കച്ചവട ആവശ്യങ്ങള്‍ക്കായി പരിചയക്കാരില്‍ നിന്നും വാഹനങ്ങൾ വാടകയ്ക്ക് എടുക്കും. തുടർന്ന് ഈ വാഹനങ്ങൾ പണയം വച്ച് പണം വാങ്ങും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് ഇത്തരത്തിൽ വാഹനങ്ങൾ പണയം വച്ച് പണം വാങ്ങുന്നത്. ആഢംബര വാഹനങ്ങള്‍ ഉള്‍പ്പടെ അഞ്ച് വാഹനങ്ങൾ പണയപ്പെടുത്തിയാതായി ആറന്മുള പൊലീസില്‍ പരാതികള്‍ ലഭിച്ചു.