ബൻസ്വാര (രാജസ്ഥാന്‍) :വളര്‍ത്തുമൃഗമായ എലിയെ സഹോദരന്‍റെ മക്കൾ മോഷ്‌ടിച്ചതായി പരാതി. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ പഡ്‌ല വദ്ഖിയ സ്വദേശി മംഗുവാണ് (62) പരാതിയുമായി സജ്ജൻഗഡ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. സഹോദരന്‍റെ മക്കളായ സുരേഷ്, മോഹിത്, അരവിന്ദ് എന്നിവർ ചേർന്ന് തന്‍റെ 'തോണ്‍ റാറ്റി'നെ മോഷ്‌ടിച്ചുവെന്നാണ് പരാതി.
'മോഷണം വച്ചുപൊറുപ്പിക്കില്ല' ; എലിയെ കവര്‍ന്നെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ് - രാജസ്ഥാന്‍
വളര്‍ത്തുമൃഗമായ എലിയെ സഹോദരന്‍റെ മക്കൾ മോഷ്‌ടിച്ചുവെന്ന പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് രാജസ്ഥാനിലെ സജ്ജൻഗഡ് പൊലീസ്
മംഗു സഹോദരന്‍റെ മകനോട് എലിയെ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടർന്നാണ് പരാതി രജിസ്‌റ്റർ ചെയ്‌തതെന്ന് സജ്ജൻഗഡ് എസ്എച്ച്ഒ ധനപത് സിങ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 45, 380 വകുപ്പുകൾ പ്രകാരം മോഷണത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും മൂന്ന് പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കുടുംബത്തിന് എലിയെ ഇഷ്‌ടമാണെന്നും കുടുംബത്തിലെ ഒരംഗമായാണ് അതിനെ കരുതുന്നതെന്നും മംഗുവിന്‍റെ പുത്രന്‍ ജീവല പറഞ്ഞു. അവർക്ക് വേണമെങ്കിൽ നേരിട്ട് ചോദിക്കാമായിരുന്നുവെന്നും എന്നാല്‍ മോഷണത്തിന്‍റെ വഴി സ്വീകരിച്ചതിനാല്‍ പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും ജീവല കൂട്ടിച്ചേര്‍ത്തു.