ഒസ്‌മാനാബാദ് :വീട്ടില്‍ കളിക്കാനെത്തിയ മൂന്ന് വയസുകാരിയെ അയല്‍ക്കാരനായ പതിമൂന്നുകാരൻ പീഡിപ്പിച്ചു. മഹാരാഷ്‌ട്രയിലെ ഒസ്‌മാനാബാദിലാണ് സംഭവം. പീഡനവിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം വെളിപ്പെട്ടത്.
തുടർന്ന് മാതാപിതാക്കള്‍ ആനന്ദനഗർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് പതിമൂന്നുകാരനെ അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഡിവൈഎസ്‌പി കല്യാണ്‍ജി ഖെട്ടെ അറിയിച്ചു.