കേരളം

kerala

ETV Bharat / crime

'അത് മാനസിക പിരിമുറുക്കം മൂലം' ; പൊലീസ് ഓഫിസർക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നിന്ന് പിന്‍മാറി കസിന്‍ - ബലാത്സംഗക്കേസ്

പൊലീസ് ഓഫിസർ ലൈംഗികാതിക്രമം നടത്തിയിട്ടില്ല, മാനസിക പിരിമുറുക്കം കൊണ്ടാണ് താന്‍ പരാതി നൽകിയതെന്നും യുവതി

Rape case against Challakere CPI suspended  Chitradurga  Challakere police inspector  karnataka  ബലാത്സംഗക്കേസ്  പൊലീസ് ഓഫീസർക്കെതിരായ ബലാത്സംഗക്കേസ്  ചിത്രദുര്‍ഗ  കർണാടക  ബലാത്സംഗക്കേസ്  മാനസിക പിരിമുറുക്കം
പൊലീസ് ഓഫീസർക്കെതിരായ ബലാത്സംഗക്കേസ്; ലൈഗികാതിക്രമം നടന്നിട്ടില്ല, പരാതി നൽകിയത് മാനസിക പിരിമുറുക്കം മൂലമെന്ന് യുവതി

By

Published : Oct 25, 2022, 8:41 AM IST

Updated : Oct 25, 2022, 6:57 PM IST

ചിത്രദുര്‍ഗ(കർണാടക) :ചല്ലക്കേര എസ്ഐക്കെതിരായ ബലാത്സംഗക്കേസിൽ മലക്കംമറിഞ്ഞ് പരാതിക്കാരി. ബി ഉമേഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നിന്ന് യുവതി പിന്മാറി. ഇദ്ദേഹം ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും മാനസിക പിരിമുറുക്കം കൊണ്ടാണ് പരാതി നൽകിയതെന്നുമാണ് യുവതിയുടെ വാദം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് യുവതി സ്‌റ്റേഷനിലെത്തി പുതുതായി മൊഴി നല്‍കിയിട്ടുമുണ്ട്.

ചല്ലക്കേര എസ്ഐ ജി ബി ഉമേഷ് അഞ്ച് വര്‍ഷത്തിനിടെ നിരവധി തവണ അര്‍ധസഹോദരിയായ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. യുവതിയുടെ പരാതിയെ തുടർന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പിന്‍മാറ്റം. ഗര്‍ഭഛിദ്രത്തിന് വിധേയയാകേണ്ടിവന്നെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

Read more:'അഞ്ച് വര്‍ഷമായി പീഡിപ്പിക്കുന്നു, ഗര്‍ഭഛിദ്രത്തിന് വിധേയയാകേണ്ടിവന്നു' ; എസ്‌ഐക്കെതിരെ പരാതിയുമായി കസിന്‍

ചിത്രദുര്‍ഗ വനിത പൊലീസ് സ്‌റ്റേഷനില്‍ ഐപിസി 376 പ്രകാരമാണ് ഉമേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു ഭൂമി തര്‍ക്കത്തില്‍ തന്‍റെ കുടുംബത്തെ സഹായിച്ചതിന് ശേഷമാണ് ഉമേഷ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്നായിരുന്നു യുവതിയുടെ ആരോപണം.

Last Updated : Oct 25, 2022, 6:57 PM IST

ABOUT THE AUTHOR

...view details