കോട്ട: രാജസ്ഥാനില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. ബണ്ടിയിലെ പോക്‌സോ കോടതിയുടേതാണ് വിധി. 2021 ഡിസംബര്‍ 23ന് ബസോലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാലാ കൗന്‍ വനാതിര്‍ത്തിയില്‍ ആടിന് പുല്ല് ചെത്താന്‍ പോയ 15 വയസുകാരിയെ കാണാതാവുകയും പിന്നീട് ബന്ധുകള്‍ നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം വനത്തില്‍ കണ്ടെത്തുകയുമായിരുന്നു.
15കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ
രാജസ്ഥാനിലെ പോക്‌സോ കോടതിയുടേതാണ് വിധി. 2021 ഡിസംബര്‍ 21നാണ് പെണ്‍കുട്ടിയുടെ മൃതദേഹം വനത്തില്‍ നിന്നും കണ്ടെത്തിയത്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌എസ്‌എല്‍ സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ മര്‍ദ്ദിച്ചതിന്‍റെ മുറിവുകളുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ള സുല്‍ത്താന്‍ ബില്‍ (27), ഛോട്ടു ലാല്‍ (62) ആണ് പ്രതികളെന്ന് കണ്ടെത്തി. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ പ്രതികള്‍ അറസ്റ്റിലായി. പ്രതികള്‍ക്ക് വധശിക്ഷയ്‌ക്ക് പുറമേ 1.20 ലക്ഷം രൂപ വീതം പിഴയും കോടതി ചുമത്തി.