ഇടുക്കി: മാരക ലഹരി മരുന്നായ എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ രാജാക്കാട് പൊലീസിന്‍റെ പിടിയില്‍. രാജാക്കാട് പൊന്മുടി ചേലച്ചുവട് താന്നിക്കമറ്റത്തിൽ ടോണി ടോമി, രാജാക്കാട് ചെരിപുറം ശോഭനിലയത്തിൽ ആനന്ദ് സുനിൽ, കനകപുഴ കച്ചിറയിൽ ആൽബിൻ ബേബി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 20 മില്ലി ഗ്രാം എം ഡി എം എ ഇവരില്‍ നിന്ന് പിടികൂടി.
രാജാക്കാട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്‌ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. രാജാക്കാട് എസ് ഐ അനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ ടോണി ടോമി, ആനന്ദ് സുനില്‍ എന്നിവരാണ് ആദ്യം പിടിയിലായത്.