ന്യൂഡൽഹി: യുവതിയുടെ നമ്പർ ദുരുപയോഗം ചെയ്‌തതിന് 22കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. റെയിൽവേയില്‍ കാറ്ററിങ് വിഭാഗത്തില്‍ ജീവനക്കാരനായ അമിത് യാദവിനെയാണ് സെക്‌സ് ചാറ്റിനായി സ്‌ത്രീയുടെ മൊബൈൽ നമ്പർ പ്രചരിപ്പിച്ചതിന് തിങ്കളാഴ്‌ച(23.04.2022) പൊലീസ് അറസ്റ്റ് ചെയ്‌തത്.
പരാതിക്കാരിയുടെ ബന്ധുവായ പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. തുടർന്ന് യുവതി യുവാവിനെ ശകാരിച്ചതിനുള്ള പ്രതികാരമെന്നോണമാണ് ഇയാൾ നമ്പർ ദുരുപയോഗം ചെയ്‌തത്. ഒന്നിലധികം നമ്പറുകളിൽ നിന്ന് സെക്‌സ് ചാറ്റുകൾക്കായി നിരവധി സന്ദേശങ്ങളും കോളുകളും ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച് മെയ് 10നാണ് യുവതി പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെ ഫോൺ നമ്പർ പ്രചരിപ്പിക്കുന്നതിനായി അമിത് യാദവ് എന്നയാൾ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയതായി കണ്ടെത്തിയത് എന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സമീർ ശർമ പറഞ്ഞു.
കാരവാൽ നഗർ മേഖലയിൽ നടത്തിയ അന്വേഷണത്തിലാണ് യാദവ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ, താൻ ഇന്ത്യൻ റെയിൽവേയിൽ കാറ്ററിങ് സ്റ്റാഫായി ജോലി ചെയ്യുകയാണെന്നും 2020 ജനുവരിയിൽ പരാതിക്കാരിയുടെ സഹോദരിയുമായി ട്രെയിനിൽ വെച്ച് പരിചയപ്പെട്ടിരുന്നതായും യാദവ് വെളിപ്പെടുത്തി. തുടർന്ന് അവർ സുഹൃത്തുക്കളാവുകയും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു.