കണ്ണൂര്‍ : ശ്രീകണ്‌ഠാപുരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിങ്ങിന് ഇരയാക്കുകയും മര്‍ദിക്കുകയും ചെയ്‌തു. ഇതിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് സഹലിനാണ് പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു സംഭവം.
കണ്ണൂരില്‍ ക്രൂരമായ റാഗിങ്ങിനിരയായി പ്ലസ് വണ്‍ വിദ്യാര്‍ഥി ; മര്‍ദന ദൃശ്യങ്ങള്‍ പുറത്ത് - latest news in kannur
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (ഒക്‌ടോബര്‍ 10) പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം
മുടി നീട്ടി വളര്‍ത്തിയതും ഷര്‍ട്ടിന്‍റെ ബട്ടണ്‍ മുഴുവന്‍ ഇട്ടതിനുമായിരുന്നു പ്ലസ് ടു വിദ്യാര്‍ഥികളെത്തി മുഹമ്മദ് സഹലിനെ ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ പ്ലസ്‌ടു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.