കേരളം

kerala

ETV Bharat / crime

ഹാളില്‍ കിടന്നുറങ്ങിയ സഹോദരിക്കുനേരെ ലൈംഗികാതിക്രമം; 18 കാരിയുടെ പരാതിയില്‍ മൂത്ത സഹോദരിക്കെതിരെ കേസ് - സഹോദരി

മഹാരാഷ്‌ട്രയിലെ വിമാന്‍നഗര്‍ പരിസരത്ത് ഒരേവീട്ടില്‍ താമസിച്ചുവരികയായിരുന്ന 18 കാരിയായ ഇളയ സഹോദരിക്ക് നേരെ 24 കാരിയായ മൂത്ത സഹോദരിയുടെ ലൈംഗികാതിക്രമം, പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ്

Elder Sister Sexually assaulted Younger Sister  Sister Sexually assaulted Younger Sister on Pune  Police registered case  സഹോദരിക്കുനേരെ ലൈംഗികാതിക്രമം  കിടന്നുറങ്ങിയ സഹോദരിക്കുനേരെ ലൈംഗികാതിക്രമം  18 കാരിയുടെ പരാതിയില്‍ മൂത്ത സഹോദരിക്കെതിരെ കേസ്  മഹാരാഷ്‌ട്രയിലെ വിമാന്‍നഗര്‍  മഹാരാഷ്‌ട്ര  മൂത്ത സഹോദരിയുടെ ലൈംഗികാതിക്രമം  കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ്  പൂനെ വാര്‍ത്തകള്‍  സഹോദരി  Pune
സഹോദരിക്കുനേരെ ലൈംഗികാതിക്രമം; 18 കാരിയുടെ പരാതിയില്‍ മൂത്ത സഹോദരിക്കെതിരെ കേസ്

By

Published : Jan 27, 2023, 5:46 PM IST

പൂനെ: മൂത്ത സഹോദരി പീഡിപ്പിച്ചതായി 18 കാരിയുടെ പരാതി. മഹാരാഷ്‌ട്ര പൂനെയിലെ വിമാന്‍നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് മൂത്ത സഹോദരി തന്നെ പീഡനത്തിനിരയാക്കി എന്ന പരാതിയുമായി ഇളയ സഹോദരിയെത്തിയത്. സംഭവത്തില്‍ മൂത്ത സഹോദരിക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.

സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: പരാതിക്കാരിയായ 18 കാരിയും 24 കാരിയായ സഹോദരിയും വിമാന്‍നഗര്‍ പരിസരത്തെ വീട്ടില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവരില്‍ 24 കാരിയായ മൂത്ത സഹോദരി വിദ്യാസമ്പന്നയും വിവാഹിതയുമാണ്. ജനുവരി 23 ന് ഇളയ സഹോദരി വീടിന്‍റെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്ത് മൂത്ത സഹോദരി ഇവരെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇളയ പെണ്‍കുട്ടി ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details