പത്തനംതിട്ട:പ്രാർഥനയുടെ പേരിൽ പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ വൈദികനെ റിമാൻഡ് ചെയ്തു. കൂടൽ ഓർത്തഡോക്‌സ് വലിയപള്ളി വികാരി കൊടുമൺ ഐക്കാട് വടക്ക് കൃപാലയം വീട്ടിൽ പോൺസൺ ജോൺ (35) ആണ് റിമാൻഡിലായത്.
പെൺകുട്ടിക്ക് പ്രാർഥനയും കൗൺസിലിങ്ങിനും മറ്റുമായി കുട്ടിയുടെ അമ്മ പുരോഹിതനെ സമീപിച്ചിരുന്നു. തുടർന്ന് മാർച്ച് 12ന് വൈദികന്‍റെ കൂടലിലെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിച്ച പെൺകുട്ടിയെ ഇയാൾ കയറിപ്പിടിക്കുകയും, പിന്നാലെ മാർച്ച് 13 ന് കുട്ടിയുടെ വീട്ടിൽ വച്ച് ലൈംഗികാതിക്രമം കാട്ടുകയുമായിരുന്നു എന്നാണ് കേസ്.