കേരളം

kerala

ETV Bharat / crime

പോക്സോ കേസിലെ പ്രതിയുടെ മരണം: അന്വേഷണ സംഘത്തിനെതിരെ കുടുംബം - ജിഷ്‌ണു

ജിഷ്‌ണു മരിച്ച് കിടന്ന സ്ഥലത്തെ കൂര്‍ത്ത കല്ല് തെളിവായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്

kl_kkd_29_02_jishnu_follow_7203295  ജിഷ്‌ണുവിന് വീണ് പരിക്കേറ്റതാവാമെന്ന് അന്വേഷണ സംഘം  ജിഷ്‌ണു  പോക്സോ
ജിഷ്‌ണുവിന് വീണ് പരിക്കേറ്റതാവാമെന്ന് അന്വേഷണ സംഘം; വിശ്വാസിക്കാതെ കുടുംബം

By

Published : Apr 29, 2022, 12:44 PM IST

കോഴിക്കോട്:ചെറുവണ്ണൂരില്‍ പോക്സോ കേസിലെ പ്രതി ജിഷ്‌ണു മരിച്ച സംഭവത്തില്‍ ജിഷ്‌ണുവിന് പരിക്ക് പറ്റിയത് വീണതാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റ പ്രാഥമിക നിഗമനം. റെയില്‍വേ പാതയ്ക്ക് സമീപമാണ് ജിഷ്‌ണുവിനെ മരിച്ച നിലയില്‍ കണ്ടത്. മതിലില്‍ ഓടി കയറിയപ്പോള്‍ താഴേക്ക് വീണതോടെ കല്ലില്‍ തട്ടി പരിക്കേറ്റതാവാമെന്നാണ് നിഗമനം.

ജിഷ്‌ണു മരിച്ച് കിടന്ന സ്ഥലത്തെ കൂര്‍ത്ത കല്ല് തെളിവായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്ഥലത്ത് മെഡിക്കൽ ഫോറൻസിക് സംഘവും പൊലീസും പരിശോധ നടത്തി. ജിഷ്‌ണുവിന്‍റെ തലയ്ക്കും വാരിയെല്ലിനും പരിക്കുള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ മകനെ കഴുത്തിന് പിടിച്ച് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചതാവാം മരണകാരണമെന്ന് ജിഷ്‌ണുവിന്‍റെ അച്ഛന്‍ സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഏപ്രില്‍ 26ന് രാത്രി ഒന്‍പത് മണിയോടെയാണ് കല്‍പറ്റ പൊലിസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ട് ജിഷ്‌ണുവിനെ അന്വേഷിച്ച് പൊലിസ് ചെറുവണ്ണൂരിലെ വീട്ടിലെത്തിയത്. പൊലിസിനെ കണ്ടതോടെ ജിഷ്‌ണു പിന്‍ തിരിഞ്ഞ് ഓടുകയായിരുന്നു. തുടര്‍ന്ന് 9.30ഓടെയാണ് നാട്ടുക്കാര്‍ വീടിന് സമീപത്ത് നിന്ന് അവശനിലയില്‍ ജിഷ്‌ണുവിനെ കണ്ടത്.

പൊലിസിനെ കണ്ടയുടന്‍ തിരിഞ്ഞ് ഓടുമ്പോള്‍ അപകടം പറ്റിയതാവാംല മരണകാരണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. എന്നാല്‍ കുടുംബവും നാട്ടുക്കാരും ഇത് നിഷേധിക്കുകയാണ്.

also read: പോക്സോ കേസിലെ പ്രതിയുടെ മരണം: വിദഗ്ധ പരിശോധന ഇന്ന്

ABOUT THE AUTHOR

...view details