മുംബൈ: വെബ് സീരിസ് നിര്‍മിക്കുന്നതിന്‍റെ മറവില്‍ അശ്ലീല സിനിമ ചിത്രീകരിക്കാന്‍ ശ്രമം. ഇന്ന് രാവിലെ മുംബൈയിലാണ് സംഭവം. കേസില്‍ ഒരാള്‍ അറസ്റ്റില്‍.
വെബ് സിരീസിന്‍റെ മറവില്‍ അശ്ലീല സിനിമ ചിത്രീകരിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍ - അശ്ലീല സിനിമ ചിത്രീകരിക്കാന്‍ ശ്രമം
മുംബൈയിലെ ചാര്‍കോപ്പില്‍ വെബ് സീരിസില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനാവശ്യപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
അശ്ലീല സിനിമ ചിത്രീകരിക്കാന്‍ ശ്രമിച്ച പ്രതി
വെബ് സീരിസില്‍ അഭിനയിക്കാനെത്തിയ നടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്‌റ്റ്. വെബ് സീരിസില്‍ അഭിനയിക്കാനാണെന്ന് പറഞ്ഞാണ് സംഘം യുവതിയെ ചാര്‍കോപ്പിലെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയത്.
ഫ്ലാറ്റിലെത്തിയതോടെയാണ് അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ യുവാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് യുവതി ചാര്‍കോപ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിലെ മൂന്ന് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.