തിരുവനന്തപുരം :പൂവച്ചലിൽ വീട്ടുവളപ്പിലെ ചന്ദനമരം മുറിച്ച് കടത്തി. റിട്ടയർ വനം വകുപ്പ് ഉദ്യോഗസ്ഥൻ ജയന്ദകുമാറിന്‍റെ പറമ്പിൽ നിന്നാണ് മരം മോഷണം പോയത്. ചൊവ്വാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം.
പൂവച്ചലിൽ വീട്ടുമുറ്റത്തെ ചന്ദനമരം മുറിച്ച് കടത്തി - പൂവച്ചലിൽ വീട്ടുമുറ്റത്ത് ചന്ദന മരം മുറിച്ച് കടത്തി
23 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തിയത് ചൊവ്വാഴ്‌ച രാത്രിയില്‍ ; അന്വേഷണം ആരംഭിച്ച് പൊലീസ്
പൂവച്ചലിൽ വീട്ടുമുറ്റത്ത് നിന്ന ചന്ദന മരം മുറിച്ച് കടത്തി
23 വർഷം പഴക്കം ചെന്ന മരമാണ് മോഷ്‌ടാക്കള്‍ മുറിച്ച് കടത്തിയത്. 4 മീറ്റർ നീളവും 55 സെന്‍റിമീറ്റർ ചുറ്റുവണ്ണവും മരത്തിനുണ്ടായിരുന്നു. സംഭവം നടന്ന ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ മോഷണം അറിഞ്ഞില്ലെന്ന് ജയന്ദകുമാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.