പാലക്കാട്: തൃത്താലയിൽ അടച്ചിട്ടിരുന്ന കെട്ടിടത്തില്‍ സൂക്ഷിച്ച 125 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തച്ചറംകുന്ന് അമീർ അബ്ബാസിനെ എന്നയാളെ അറസ്റ്റ് ചെയ്‌തു. പണ്ടാരകുണ്ട് ഭാഗത്ത് അടഞ്ഞ് കിടക്കുന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
തൃത്താലയില്‍ 125 കിലോ കഞ്ചാവ് പിടികൂടി
പണ്ടാരകുണ്ട് ഭാഗത്ത് അടഞ്ഞ് കിടക്കുന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
പാലക്കാട് 125 കിലോ കഞ്ചാവ് പിടികൂടി
Also Read:നെടുമങ്ങാട്ട് 100 ലിറ്റർ ചാരായവും 500 ലിറ്റര്‍ വാഷും പിടിച്ചു
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എൻഫോഴ്സ്മെന്‍റ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അരകോടി രൂപയ്‌ക്ക് മുകളിൽ വിലവരും. സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്‍റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്.