കേരളം

kerala

ETV Bharat / crime

സംഭാവനപ്പെട്ടിയില്‍ കോണ്ടവും അശ്ലീല കുറിപ്പുകളും; രണ്ട് പേര്‍ അറസ്റ്റില്‍ - മംഗലാപുരം പൊലീസ്

കൂട്ടത്തിലൊരാളുടെ മരണം ദൈവകോപം മൂലമാണെന്ന് കരുതി പ്രതികള്‍ കുറ്റമേറ്റുപറയുകയായിരുന്നു.

Police on Thursday arrested two accused  put objectionable writings and condoms in donation boxes  Mangaluru  രണ്ട് പേര്‍ അറസ്റ്റില്‍  മംഗലാപുരം പൊലീസ്  ദക്ഷിണകന്നഡ ജില്ല
സംഭാവനപ്പെട്ടിയില്‍ കോണ്ടവും അശ്ലീല എഴുത്തുകളും നിക്ഷേപിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

By

Published : Apr 2, 2021, 4:04 PM IST

മംഗലാപുരം: സംഭാവനപ്പെട്ടിയില്‍ കോണ്ടവും അശ്ലീല എഴുത്തുകളും നിക്ഷേപിച്ച രണ്ട് പേരെ മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ റഹീം, അബ്ദുള്‍ തൗഫീഖ് എന്നിവരെയാണ് പിടികൂടിയത്. ദക്ഷിണകന്നഡ ജില്ലയിലെ ബബ്ബുസ്വാമി ക്ഷേത്രത്തിന്‍റെ ഭണ്ഡാരപ്പെട്ടിയില്‍ കോണ്ടവും അശ്ലീല കുറിപ്പുകളും ഇട്ട സംഭവത്തിലാണ് അറസ്റ്റ്. ഇവര്‍ ക്ഷേത്രത്തിലെത്തി കുറ്റമേറ്റുപറയുകയായിരുന്നു. ഇവരുടെ കൂട്ടാളിയായ നവാസ് എന്നയാള്‍ അടുത്തിടെ അസുഖം ബാധിച്ച് മരിച്ചിരുന്നു. ഇത് ദൈവകോപമാണെന്ന് ഭയന്നാണ് ഇരുവരും തെറ്റേറ്റുപറഞ്ഞത്. ഇവിടെയുള്ളവര്‍ അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സമാന രീതിയില്‍ നാലോളം കേസുകള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details