തിരുവനന്തപുരം:ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഫൈനല്‍ പ്രദര്‍ശനത്തിനിടെ പൊലീസിന് മര്‍ദനം. പൊഴിയൂര്‍ എസ്ഐ സജിക്കാണ് ഇന്നലെ രാത്രി 11ഓടെ മര്‍ദനമേറ്റത്. സംഭവത്തിൽ പൊഴിയൂർ സ്വദേശി ജസ്റ്റിനെ പൊലീസ് പിടികൂടി.
പൊഴിയൂര്‍ ജംഗ്ഷനില്‍ അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനലിന്‍റെ തത്സമയ പ്രദര്‍ശനം നടന്നിരുന്നു. പ്രദര്‍ശനം നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തിയ സംഘം പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരമറിഞ്ഞ് പൊലീസ് എത്തി. തുടര്‍ന്ന് പ്രശ്‌നക്കാരെ ഇവിടെ നിന്നും മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.