മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിച്ച സഭവത്തിൽ തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഭാര്യയുടെ പരാതിയില്‍ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും പൊലീസുകാരനായ ഭര്‍ത്താവില്‍ നിന്നും പല തവണ ക്രൂരമായ മര്‍ദനം ഉണ്ടായിരുന്നതായി യുവതി പരാതിയിൽ പറയുന്നു.
ഭാര്യയ്ക്ക് ക്രൂര മർദനം: പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ് - case of domestic violence against a police officer
ഗാർഹിക പീഡന പരാതിയില്‍ തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
മര്‍ദനത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ ബോധരഹിതയായി വീണ കൊണ്ടോട്ടി സ്വദേശിയായ യുവതിയെ, ഒടുവിൽ യുവതിയുടെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശൈലേഷിനെതിരെ യുവതി മുൻപ് പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.
ഗാര്‍ഹിക പീഡനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷണം നടത്തും. ശൈലേഷിനേ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു.