ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവൊയിൽ രണ്ട് ദലിത് പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരാളെയും ഉന്നാവൊ സ്വദേശിയായ വിനയ്‌യെയും അറസ്‌റ്റ് ചെയ്തതായി ഉത്തർപ്രദേശ് പൊലീസ് ഡിജിപി വ്യക്തമാക്കി. പൊലീസിനെ ആറംഗസംഘങ്ങളായി തിരിച്ചായിരുന്നു അന്വേഷണം നടത്തിയതെന്ന് പൊലീസ് മേധാവി അറിയിച്ചു. ഇവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
ഉന്നാവൊ ദലിത് പെൺകുട്ടികളുടെ മരണം രണ്ട് പേർ അറസ്‌റ്റിൽ - ഉത്തർപ്രദേശ്
പ്രായപൂർത്തിയാകാത്ത ഒരാളെയും ഉന്നാവൊ സ്വദേശിയായ യുവാവിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഉന്നാവിലെ ദളിത് പെൺകുട്ടികളുടെ മരണം രണ്ട് പേർ അറസ്‌റ്റിൽ
ഡോഗ് സ്ക്വാഡും, ഫൊറൻസിക്ക് വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കന്നുകാലികൾക്ക് പുല്ല് പറിക്കാൻ പോയ പതിനാറും പതിമൂന്നും പതിനേഴും വയസുള്ള ദലിത് പെൺകുട്ടികളെ പാടത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത് ഫെബ്രവരി 17നാണ്. ഇതിൽ രണ്ട് പെൺകുട്ടികൾ മരണപ്പെട്ടിരുന്നു. മൂന്നാമത്തെ പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. വിഷം ഉള്ളിൽ ചെന്നതാണ് പെൺകുട്ടികളുടെ മരണകാരണം.