തിരുവനന്തപുരം: കീഴാരൂരിൽ മതവിദ്വേഷം വളർത്തുന്ന തരത്തിൽ പരിപാടി സംഘടിപ്പിച്ച വനിത പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ആയുധം കൈയിലേന്തി പൊതുനിരത്തിൽ ഇറങ്ങി എന്ന പേരിലാണ് കേസ്.
ആയുധം കൈയിലേന്തി ഘോഷയാത്ര: വി.എച്ച്.പി വനിത പ്രവർത്തകർക്കെതിരെ കേസ് - പഠനശിബിരത്തിനോട് അനുബന്ധിച്ച് മതവിദ്വേഷം വളർത്തുന്ന ഘോഷയാത്ര
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ആയുധങ്ങൾ കൈയിലേന്തി പൊതുനിരത്തിൽ ഇറങ്ങി എന്ന പേരിലാണ് കേസ്
ആയുധങ്ങളുമായി പ്രകടനം നടത്തിയ സംഭവം; ഇരുന്നൂറോളം വനിതാ പ്രവർത്തകർക്കെതിരെ കേസ്
കഴിഞ്ഞ മെയ് 15ന് ആരംഭിച്ച പഠനശിബിരം 22നാണ് സമാപിച്ചത്. 22-ാം തിയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആര്യൻകോട് പൊലീസാണ് കണ്ടാലറിയാവുന്ന ഇരുന്നൂറോളം വനിത പ്രവർത്തകർക്കെതിരെ കേസെടുത്തത്.
Also read: വെണ്ണല വിദ്വേഷ പ്രസംഗം: പി.സി ജോർജിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി