അമരാവതി: വാഹന പരിശോധനയ്‌ക്കിടെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളോട് പൊലീസുകാർ മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലെ അഡോണി വൺ ടൗണിൽ ബുധനാഴ്‌ച (19.1.2023) യാണ് സംഭവം നടന്നത്. പൊലീസ് സ്‌റ്റേഷൻ പരിസരത്ത് രണ്ട് കോൺസ്‌റ്റബിൾമാർ ഇരുചക്രവാഹന യാത്രക്കാരോട് ഇ ചലാൻ പരിശോധിച്ച് പണമടക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ജനമൈത്രിയല്ല.. ഇത് ജനദ്രോഹമാണ്; വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാർ ദമ്പതികളോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ വൈറലാകുന്നു - വാഹനപരിശോധന
വാഹനപരിശോധനക്കിടെ വാഹന കുടിശിക അടക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ദമ്പതികളെ പൊലീസുകാർ മർദിക്കാൻ കാരണമായത്. ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലാണ് സംഭവം.
ദമ്പതികളോട് പൊലീസുകാരുടെ മോശം പെരുമാറ്റം
ഇതിനിടയിൽ ഇരുചക്രവാഹനത്തിൽ വന്ന ദമ്പതികളെ ഒരു കോൺസ്റ്റബിൾ തടഞ്ഞു. നിയമലംഘന കുടിശിക മുടങ്ങി കിടക്കുകയാണെന്നും ഇത് അടക്കണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതോടെ പൊലീസും വാഹന ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. ദേഷ്യം വന്ന രണ്ട് കോൺസ്‌റ്റബിൾമാരും ദമ്പതികളോട് മോശമായി പെരുമാറുകയും ഡ്രൈവറെ മർദിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.