എറണാകുളം: കൊച്ചിയിൽ ലോകകപ്പ് ഫുട്‌ബോൾ വിജയാഘോഷത്തിനിടെ പൊലീസുകാരന് മർദനം. കലൂരിൽ മെട്രോ സ്റ്റേഷന് സമീപത്താണ് വിജയാഘോഷത്തിനിടെ സിവിൽ പൊലീസ് ഓഫീസർ ലിബിന് മർദനമേറ്റത്. ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
ലോകകപ്പ് വിജയാഘോഷത്തിനിടെ കൊച്ചിയില്‍ പൊലീസുകാരന് മർദനം: രണ്ട് പേർ അറസ്‌റ്റിൽ - World Cup celebration
സിവിൽ പൊലീസ് ഓഫീസർ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴക്കുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു
പൊലീസുകാരന് മർദനം
ലിബിനെ റോഡിലൂടെ അക്രമി സംഘം വലിച്ചിഴക്കുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു. സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ പ്രതികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുൺ, ശരത് എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.