പാലക്കാട്: കള്ളമലയിൽ പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ വീണ്ടും കയ്യേറ്റം ചെയ്‌ത് പ്രതി രക്ഷപ്പെട്ടു. ലോക്ക്ഡൗൺ സമയത്ത് മുക്കാലി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാലുവെന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ കള്ളമല സ്വദേശി സിജോ ജെ ഫെൻസർ (35) എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് ഇയാൾ ഒളിവിൽ പോയി. സിജോ വീട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അഗളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ഹരികൃഷ്ണനും സംഘവും ഇയാളുടെ വീട്ടിലെത്തി. പൊലീസിനെ കണ്ട സിജോ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.