അമൃത്‌സര്‍ (പഞ്ചാബ്):പഞ്ചാബില്‍ തിരികെയെത്തിയ പ്രവാസി വെടിയേറ്റ് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. കൊലപാതകത്തില്‍ മരിച്ചയാളുടെ ഭാര്യ ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതികള്‍ ഉപയോഗിച്ച തോക്കും, ഇരുചക്രവാഹനവും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
പഞ്ചാബില്‍ പ്രവാസിയെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്ന്: പ്രതികളെ പൊലീസ് കണ്ടെത്തിയത് 12 മണിക്കൂറില്‍ - പഞ്ചാബില്‍ പ്രവാസി വെടിയേറ്റ് മരിച്ചു
ഭാര്യ സത്‌നം കൗറിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മനസിലാക്കി തിരികെ നാട്ടിലെത്തിയപ്പോഴാണ് ഹരീന്ദര്‍ സിങ് കൊല്ലപ്പെട്ടത്
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹരീന്ദര്‍ സിങിന്‍റെ ഭാര്യ സത്‌നം കൗറും, അർഷ്‌ദിപ് സിങ്, വരീന്ദർ സിങ് എന്നിവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. അർഷ്‌ദീപ് സിങുമായി സത്‌നം കൗറിന് ഉണ്ടായിരുന്ന ബന്ധം ഹരീന്ദര്‍ അറിഞ്ഞതാണ് കൊലയ്‌ക്ക് കാരണമെന്ന് അന്വേഷണസംഘം അറിയിച്ചു. കൊലപാതകത്തിനായി ഇരുവരും ചേര്‍ന്ന് 2,70,000 രൂപ വരീന്ദര്‍ സിങിന് നല്‍കിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
ദുബായില്‍ നിന്നും മടങ്ങിയെത്തിയ ഹരീന്ദര്‍ സിങ് ഭാര്യയ്‌ക്കും മകളോടുമൊപ്പം സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയിലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് യാത്രികര്‍ ഹരീന്ദര്‍ സിങിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ മൊഴിയില്‍ കേസെടുത്ത പൊലീസ് 12 മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്തുകയായിരുന്നു.