കണ്ണൂര്‍:യുവതിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം എടക്കര സ്വദേശി റെനി ചാര്‍ല(27)നെയാണ് തളിപ്പറമ്പ് സിഐ വി.ജയകുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് ബുധനാഴ്ച രാത്രി സാഹസികമായി പിടികൂടിയത്. കൊല്ലം ജില്ലയില്‍ മാത്രം നിരവധി കേസുകളാണ് പ്രതിയുടെ പേരിലുള്ളത്.
യുവതിയെ ആക്രമിച്ച് ഫോണും പണവും കവര്‍ന്ന പ്രതിയെ പൊലീസ് പിടികൂടി - കണ്ണൂര്‍
കൊല്ലം ജില്ലയില്‍ മാത്രം നിരവധി കേസുകളാണ് പ്രതിയുടെ പേരിലുള്ളത്. ടാപ്പിങ് കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചെങ്കിലും അതിസാഹസികമായി പിടികൂടുകയായിരുന്നു
മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി ആക്രമത്തിനിരയാവുകയായിരുന്നു. പ്രതി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയും കഴിയാത്തതിനാൽ റോഡിലേക്ക് തള്ളിയിട്ട് പണവും മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. തലയ്ക്കും കാലിനും പരുക്കേറ്റ യുവതിയെ നാട്ടുകാരനാണ് ആശുപത്രിയിലെത്തിച്ചത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മോഷണം പോയ ഫോണുമായി ബന്ധപ്പെട്ട് സൈബര്‍സെല്ലിന്‍റെ സഹകരണത്തോടെയാണ് പ്രതിയെ കുടുക്കിയത്. ബുധനാഴ്ച രാത്രി പ്രതി കൊയ്യത്ത് എത്തിയതായുള്ള സൂചന ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. കയ്യില്‍ ഉണ്ടായിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ച് പ്രതി പൊലീസിനെ ആക്രമിച്ചെങ്കിലും അതി സാഹസികമായി കീഴടക്കുകയായിരുന്നു. എസ്ഐ വി.എം.സുനില്‍കുമാര്‍, എസ് ഐ പുരുഷോത്തമൻ, സൈബർ സെൽ സിപിഒ മാരായ ശ്രീകാന്ത്, സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.