പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 27 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി - കുന്നംകുളം
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന് 27 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കുന്നംകുളം പോക്‌സോ കോടതി.
പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 27 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
തൃശൂര്‍: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന് 27 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പോര്‍ക്കുളം സ്വദേശി സുധീറിനെയാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി വീടിന്‍റെ പുറകുവശത്തെ ശുചിമുറിയിലേയ്ക്ക് കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2017ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.