കേരളം

kerala

ETV Bharat / crime

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബസില്‍ അപമാനിച്ച മധ്യവയസ്‌കന്‍ അറസ്റ്റിൽ - പോക്‌സോ കേസ്

പെണ്‍കുട്ടിയുടെ മൊഴിയില്‍ കല്ലൂപ്പാറ തുരുത്തിക്കാട് സ്വദേശി മാത്യു പി വർഗീസിനെയാണ് (55) പൊലീസ് പിടികൂടിയത്

ബസ്സിനുള്ളിൽ അതിക്രമം  പോക്‌സോ കേസ്  pocso case
പെൺകുട്ടിയെ അപമാനിച്ച മധ്യവയസ്‌കന്‍ പോക്സോ കേസിൽ അറസ്റ്റിൽ

By

Published : Mar 24, 2022, 6:14 PM IST

പത്തനംതിട്ട: സ്വകാര്യബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്‌റ്റില്‍. കല്ലൂപ്പാറ തുരുത്തിക്കാട് സ്വദേശി മാത്യു പി വർഗീസിനെയാണ് (55) കീഴ്‌വായ്‌പൂര്‍ പൊലീസ്‌ പിടികൂടിയത്. തിങ്കളാഴ്‌ച ഉച്ചയോടെ ചെങ്ങന്നൂരിൽ നിന്ന് മല്ലപ്പള്ളിക്ക് വന്ന ബസ്സിലാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്.

അതിനിടെ ബസ് ജീവനക്കാരും നാട്ടുകാരും പ്രതിയെ തടഞ്ഞ് വെച്ചശേഷം വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവിനൊപ്പം സ്‌റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. പൊലീസ് ഇൻസ്‌പെക്‌ടര്‍ സന്തോഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read: കൊച്ചി വിമാനത്താവളത്തിൽ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്ന് പിടികൂടിയത് 1953 ഗ്രാം സ്വർണം

ABOUT THE AUTHOR

...view details