കേരളം

kerala

ETV Bharat / crime

11കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്‌റ്റിൽ - pocso casekannur

കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.

കണ്ണൂർ  പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു  അമ്മയുടെ സുഹൃത്ത് അറസ്‌റ്റിൽ  കാട്ടാമ്പള്ളി  കാട്ടാമ്പള്ളി സ്വദേശി യഹിയ  pocso case  kannur  pocso casekannur  Kannur Town Police Station
കണ്ണൂർ പോക്സോ കേസ്

By

Published : Jan 23, 2023, 8:52 PM IST

കണ്ണൂർ: കണ്ണൂരിൽ 11 വയസുകാരിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി. കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി.

അമ്മയുടെ സഹായത്തോടെയാണ് പ്രതി കുട്ടിയെ ചൂഷണം ചെയ്‌തതെന്നാണ് പൊലീസ് പറയുന്നത്. 2018 മുതൽ പല തവണ അമ്മയുടെ സഹായത്തോടെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്‌തു എന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതോടെ മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇയാൾ തിരിച്ചെത്തി കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ കീഴങ്ങിയത്.

ABOUT THE AUTHOR

...view details